‘വിശ്വനാഥ സ്മരണ ആദർശ വഴിയിലെ സൂര്യവെളിച്ചം’ സ്മരണിക  പ്രകാശനം ചെയ്തു

news image
Sep 2, 2026, 1:35 am GMT+0000 payyolionline.in

തിക്കോടി: അന്തരിച്ച ആർ.എസ്.എസ്. മുൻ പയ്യോളി ഖണ്ട് കാര്യവാഹും പൊതുപ്രവർത്തകനുമായിരുന്ന പള്ളിക്കര പിലാച്ചേരി വിശ്വനാഥന്റെ സ്മരണാർത്ഥം ‘വിശ്വദർശനവേദി തിക്കോടി’ തയ്യാറാക്കിയ ‘വിശ്വനാഥ സ്മരണ ആദർശ വഴിയിലെ സൂര്യവെളിച്ചം’ എന്ന സ്മരണിക കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പ്രകാശനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. ഫൈസൽ ആദ്യപ്രതി ഏറ്റുവാങ്ങി.

​പിലാച്ചേരി വിശ്വനാഥന്റെ നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിന് സാക്ഷ്യം വഹിച്ച സാധാരണക്കാരുടെ ഹൃദയസ്പന്ദനങ്ങളാണ് ഈ സ്മരണികയെന്നും, മാതൃഭാഷയിൽ ഹൃദയംകൊണ്ട് സംവദിക്കുന്ന ഇതിലെ ഓരോ കുറിപ്പും അദ്ദേഹത്തിന്റെ സേവനങ്ങളെ അടിവരയിടുന്നതാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

​പള്ളിക്കര സെൻട്രൽ എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. ദിവാകരൻ മന്നത്ത് അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്. ദക്ഷിണ ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് കെ. പി. രാധാകൃഷ്ണൻ, തിക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അജ്മൽ മാടായി, പ്രസീദ ആളങ്ങാരി, പ്രദീപ് കണിയാരിക്കൽ, സുജേന്ദ്രഘോഷ്, സുനിൽ കുമാർ, സി. ബൈജു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe