തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് വി എസ് പ്രതികരിക്കുന്നുണ്ട്. അതേസമയം രക്തസമ്മർദ്ദം സാധാരണ നിലയിൽ എത്തിയിട്ടില്ല. വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമം ഡോക്ടർമാർ തുടരുകയാണ്.
ഇതിൻറെ ഭാഗമായി ഡയാലിസിസും തുടരുകയാണ്. എല്ലാ ദിവസവും മെഡിക്കൽ ബോർഡ് ചേർന്ന് വി എസിൻ്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.