നടുവത്തൂരിൽ തേങ്ങാകൂടക്ക് തീപിടിച്ചു; കൊയിലാണ്ടി ഫയർഫോഴ്സ് തീയണച്ചു

news image
Jan 16, 2022, 6:55 pm IST payyolionline.in

കീഴരിയൂർ: നടുവത്തൂരില്‍   തേങ്ങാക്കൂടക്കു തീപിടിച്ചു. നടുവത്തൂർ അജയ് നിവാസിൽ അജയ്കുമാറിന്റെ പുതിയ വീടിനോട് ചേർന്ന തേങ്ങാകൂടക്കാണ് ഇന്ന് രാവിലെ 9.30മണിയോടെ  തീപിടിച്ചത്. സംഭവ സ്ഥലത്തു  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ രണ്ടു യൂണിറ്റ് വാഹനവുമായി എത്തി  തീയണച്ചു.

 

അപകടത്തില്‍  1500ഓളം തേങ്ങയും മേൽക്കൂരയും കത്തി നശിച്ചു .  എസ് ടി ഓ ആനന്ദൻ സിപിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്‍റ്   റെസ്ക്യൂ ഓഫീസർ  വി കെ  ബാബു, ഫയർ  ആന്‍റ്റെസ്ക്യൂ ഓഫീസർ മാരായ സിധീഷ്, കെ ശ്രീകാന്ത് ,ഇർഷാദ്, വി കെ ബിനീഷ് ,എസ് അരുൺ ,സജിത്ത്, പി കെ രാകേഷ് ,ഹോം ഗാർഡുമാരായ സത്യൻ, സുജിത് എന്നിവർ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe