വീട്ടുജോലിക്കാരിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി വിക്രം

news image
Sep 13, 2022, 7:51 am GMT+0000 payyolionline.in

ആരാധകരും ചിയാൻ വിക്രവും തമ്മിലുള്ള സ്നേഹ പ്രകടനങ്ങളും സെൽഫിയും പല  തവണ വാർത്തയായിട്ടുണ്ട്. സ്വന്തം കുടുംബാംഗങ്ങളിലെ ഒരാളെപ്പോലെയാണ് അദ്ദേഹം ആരാധകരെ കാണുന്നതും. ഇപ്പോഴിതാ വിക്രമിന്റെ വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം, താരം തന്നെ മുൻകൈയെടുത്ത് നടത്തി കൊടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

വിക്രമിന്റെ വീട്ടിൽ നാൽപ്പത് വർഷങ്ങളോളം ജോലി ചെയ്ത ആളായിരുന്നു ഒളിമാരൻ. ഭാര്യ മേരിയും ഇപ്പോൾ വിക്രമിന്റെ വീട്ടിൽ ജോലി ചെയ്യുന്നു. ഒഴിമാരൻ അടുത്തിടെ മരണപ്പെട്ടിരുന്നു. ഇവരുടെ മകന്റെ  വിവാഹമാണ് താരം മുൻകൈയെടുത്ത് നടത്തിയത്. തിരുപ്പോരൂർ കന്ദസാമി ക്ഷേത്രത്തിൽ നടന്ന ദീപക്കിന്റെയും വർഷിണിയുടെയും വിവാഹത്തിന് ചിയാൻ വിക്രം എത്തുകയും ചടങ്ങുകളിൽ പങ്കാളിയാവുകയും ചെയ്തു. ഇരുവർക്കും താലി എടുത്ത് നൽകിയതും വിക്രമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe