തൃശൂർ: തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്ക്. തൃശൂർ പുന്നയുർകുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്. കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവ് നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.കണ്ണൂര്‍ മുഴുപ്പിലങ്ങാട് കെട്ടിനകത്ത് തെരുവ് നായയുടെ കടിയേറ്റ് 11 വയസുകാരന് മരിച്ചിരുന്നു. ഓട്ടിസം ബാധിച്ച നിഹാല്‍ നൗഷാദിനെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതാവുന്നത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നുമാണ് ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
- Home
- Latest News
- വീണ്ടും തെരുവ് നായയുടെ ആക്രമണം; തൃശൂരില്‍ അമ്മക്കും മകൾക്കും പരിക്ക്
വീണ്ടും തെരുവ് നായയുടെ ആക്രമണം; തൃശൂരില്‍ അമ്മക്കും മകൾക്കും പരിക്ക്
Share the news :
Jun 12, 2023, 11:49 am GMT+0000
payyolionline.in
‘തെരുവുനായ ശല്യം നിയന്ത്രിക്കുന്നതില്‍ കെടുകാര്യസ്ഥത,നിഹാല്‍ മരിച്ചതിന് ..
മോന്‍സന്റെ തട്ടിപ്പ് കേസ്: കെ.സുധാകരനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നിര്‍ദേശം
Related storeis
നാദാപുരം കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
Jan 8, 2025, 6:19 am GMT+0000
ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; ഹണി റോസ് നൽകിയ പരാതിയിൽ നടപടി, കസ്റ്റഡ...
Jan 8, 2025, 6:15 am GMT+0000
ഹണി റോസിൻ്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരി...
Jan 8, 2025, 3:26 am GMT+0000
പെരിയ ഇരട്ടക്കൊല: കെ.വി കുഞ്ഞിരാമന് അടക്കം സി.പി.എം നേതാക്കളുടെ അപ...
Jan 8, 2025, 3:21 am GMT+0000
മക്കയിൽ കനത്ത മഴ, ഒപ്പം വെള്ളപ്പൊക്കവും; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
Jan 7, 2025, 5:32 pm GMT+0000
കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
Jan 7, 2025, 5:16 pm GMT+0000
More from this section
നികുതി അടച്ചാൽ സ്മാർട് ടിവി; വെറൈറ്റി ട്രിക്കുമായി മലപ്പുറം നഗരസഭ
Jan 7, 2025, 3:39 pm GMT+0000
വലിയങ്ങാടിയില്‍ 2,500 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടി...
Jan 7, 2025, 3:25 pm GMT+0000
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്
Jan 7, 2025, 10:47 am GMT+0000
തീർഥാടകരുടെ എണ്ണത്തിൽ ദിനംപ്രതി വർധന; മകരവിളക്ക് തീർഥാടനം പരാതി രഹ...
Jan 7, 2025, 10:45 am GMT+0000
കൊയിലാണ്ടി സ്വദേശിയും സ്ത്രീയും റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Jan 7, 2025, 10:40 am GMT+0000
വിദേശത്തുള്ള സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം; സമയപരിധി കഴിഞ്ഞാൽ 10...
Jan 7, 2025, 10:33 am GMT+0000
കേരളത്തിൽ നാളെ 8 ജില്ലകളിൽ മഴക്ക് സാധ്യത, കേരള, കർണാടക, ലക്ഷദ്വീപ് ...
Jan 7, 2025, 10:29 am GMT+0000
താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Jan 7, 2025, 10:18 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും, ഇഞ്ചോടിഞ്ച് പോരാട്...
Jan 7, 2025, 9:17 am GMT+0000
വ്യാജ ഫോൺ കാളുകളിലൂടെ ബാങ്കിങ് വിവരങ്ങൾ ചോർത്തി തട്...
Jan 7, 2025, 9:13 am GMT+0000
എച്ച്എംപി വൈറസ് കൂടുതൽ പേർക്ക്, കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്...
Jan 7, 2025, 9:05 am GMT+0000
പുഷ്പ 2 പ്രീമിയർ അപകടം; ഒരു മാസത്തിനുശേഷം അല്ലു അർജുൻ എത്തി, ശ്രീതേ...
Jan 7, 2025, 7:27 am GMT+0000
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; പ്രിൻസിപ്പലിനും വൈസ് പ്രിൻ...
Jan 7, 2025, 7:23 am GMT+0000
കലൂർ സ്റ്റേഡിയം അപകടം; ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ ജിനീഷ് കുമാർ...
Jan 7, 2025, 6:38 am GMT+0000
മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല
Jan 7, 2025, 6:25 am GMT+0000