വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ബൈഡൻ

news image
Dec 25, 2024, 6:42 am GMT+0000 payyolionline.in

വാഷിങ്ടൺ > അമേരിക്കയുടെ ദേശീയ പക്ഷിയായി  വെള്ളത്തലയൻ കടൽപ്പരുന്തിനെ പ്രഖ്യാപിച്ചു. അമേരിക്കൻ  പ്രസിഡന്റ്‌ ജോ ബൈഡനാണ്‌  ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

240 വർഷത്തിലേറെയായി അമേരിക്കയുടെ  പ്രതീകമായി വെള്ളത്തലയൻ കടൽപ്പരുന്ത് അറിയപ്പെടുന്നുണ്ട്‌. അമേരിക്കൻ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി, സർക്കാർ രേഖകൾ എന്നിവയുൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയൻ കടൽപ്പരുന്തിന്റെ ചിത്രമാണ്‌ ആലേഖനം ചെയ്‌തിട്ടുള്ളത്‌. എന്നിരുന്നാലും  ഇതുവരെ ദേശീയ പക്ഷിയെന്ന ഔദ്യോഗിക പദവി വെള്ളത്തലയൻ കടൽപ്പരുന്തിന്‌ ഇല്ലായിരുന്നു. ദേശീയ സസ്തനി (അമേരിക്കൻ കാട്ടുപോത്ത് ), ദേശീയ പുഷ്പം (റോസ്), ദേശീയ വൃക്ഷം (ഓക്ക്) എന്നിവയെപ്പോലെ ഇനിമുതൽ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തും അറിയപ്പെടും.

1782 മുതൽ അമേരിക്കയുടെ പ്രതീകമാണ് വെള്ളത്തലയൻ. 1782-ൽ അമേരിക്കയുടെ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്ന സീലിലും വെള്ളത്തലയൻ കടൽപ്പരുന്താണ്‌ ഉള്ളത്‌. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കടൽപ്പരുന്താണ് വെള്ളത്തലയൻ കടൽപ്പരുന്ത്. അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ഇതാണ്. കാനഡ, അമേരിക്കൻ ഐക്യനാടുകൾ, അലാസ്ക, മെക്സിക്കോയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe