കോഴിക്കോട് : വെളളിപറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. സുഹൃത്തിന് പരുക്കേറ്റു. വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന മാവൂർ കുറ്റിക്കടവ് സ്വദേശിയായ വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്.
നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ രാത്രിയാണ് അപകടമുണ്ടാകുന്നത്.
കോഴിക്കോട് മാവൂർ റോഡിൽ ബസ്സുകളുടെ മരണപ്പാച്ചിൽ മൂലം അപകടവും മരണവും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.