വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും; സമരവുമായി ഡീലര്‍മാര്‍

news image
Sep 17, 2022, 10:12 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്തെ   പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച്ച  അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികൾ  നടപ്പാക്കിയ നയങ്ങളും പരിഷ്കാരങ്ങളും  ദുരിതത്തിലാക്കുന്നുവെന്നാരോപിച്ചാണ് പെട്രോളിയം ഡീലർമാർ പമ്പുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചത്. കേരളത്തിലെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർമാർക്ക് പ്രതിദിനം നാനൂറ്റിയമ്പതോളം ലോഡുകൾ വേണമെന്നിരിക്കെ ഇരുന്നൂറ്റിയമ്പത് ലോഡുകൾ മാത്രമാണ് നൽകുന്നത്. ഇതുകാരണം സ്ഥിരമായി മൂന്നിലൊന്നോളം പമ്പുകൾ പൂർണ്ണമായോ ഭാഗികമായോ അടഞ്ഞ് കിടക്കുന്ന സ്ഥിതിയാണുളളത്.

ഐഒസി ആകട്ടെ അവരുടെ ഡീലർമാരുടെ മേൽ  പ്രീമിയം ഉല്‍പന്നങ്ങൾ അടിച്ചേൽപ്പിക്കുകയാമെന്നും ആരോപിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച കേരളത്തിലെ മുഴുവൻ പെട്രോൾ പമ്പുകളും അടച്ചിട്ട് കമ്പനിയിൽ നിന്നും ലോഡെടുക്കാതെ പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന്  കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ  ചെയര്‍മാൻ ടോമി തോമസും കൺവീനര്‍ ശബരീനാഥും കൊച്ചിയില്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe