മേപ്പയൂർ : വ്യാജസർട്ടിഫിക്കറ്റ് കേസിൽ വിദ്യയെ മേപ്പയ്യൂരിൽനിന്ന് അഗളി പോലീസ് അറസ്റ്റ് ചെയ്തിട്ടും മേപ്പയൂർ പോലീസ് വിവരങ്ങൾ മറച്ചുവെച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷനും റോഡും ഡിസിസി പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഉപരോധിച്ചു. രണ്ടു മണിക്കൂറാണ് പൊലീസ് സ്റ്റേഷനും പേരാമ്പ്ര – പയ്യോളി റോഡും ഉപരോധിച്ചതു. പൊലീസ് സ്റ്റേഷനു മുന്നിൽ നിന്ന് പോലീസുകാർക്കു നേരെ ഉന്തും തള്ളും നടന്നിട്ടും മേപ്പയൂർ പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. സ്റ്റേഷൻ ഇൻസ്പക്ടർ കെ.ഉണ്ണിക്കൃഷ്ണനും എസ്.ഐ അതുല്യയും ഇന്നലെയും ഇന്നും അവധിയിൽ പോയിരുന്നു. പേരാമ്പ്ര, കുറ്റ്യാടി എന്നീവടങ്ങളിലെ എസ്ഐമാർ സ്ഥലത്തുണ്ടായിരുന്നു. ആവള കുട്ടോത്ത് മാനവ വായനശാലക്കടുത്ത സി പി എം നേതാവിൻ്റെ വീട്ടിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.അത് മേപ്പയൂർ പൊലീസ് ബോധപൂർവം ഒളിച്ചുവെക്കുന്നു.വിദ്യയെ ഒളിച്ചു താമസിക്കാൻ പൊലീസ് സൗകര്യമൊരുക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഒളിപ്പിച്ച സി പി എം നേതാവിനെയും കേസിൽ പ്രതിയാക്കി അറസ്റ്റു ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം മേപ്പയൂർ പൊലീസിനെതിരെ സംഘടിപ്പിക്കുമെന്ന് ഉപരോധത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ കെപിസിസി അംഗം സത്യൻ കടിയങ്ങാട് പറഞ്ഞു. കെ.പി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഇ.അശോകൻ അധ്യക്ഷം വഹിച്ചു. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.സത്യൻ കടിയങ്ങാട്, മoത്തിൽ നാണു,രാജേഷ് കീഴരിയൂർ ഇടത്തിൽ ശിവൻ, പൂക്കോട്ട് ബാബുരാജ്, ഷബീർ ജന്നത്ത് എന്നിവർ പ്രസംഗിച്ചു.