തിരുവനന്തപുരം: വർക്കലയിൽ ബ്രിട്ടീഷ് പൗരയായ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. ഓടയം സ്വദേശി ഷഹദ് ആണ് അയിരൂർ പൊലീസിന്റെ പിടിയിലായത്. വർക്കല ഓടയം പള്ളിക്ക് സമീപത്തുവെച്ചായിരുന്നു മധ്യവയസ്കയ്ക്ക് നേരെ ആക്രമണമുണ്ടായത്.
പുലർച്ചെ ഒന്നരയോടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിവരവേയായിരുന്നു പ്രതി ആക്രമണം നടത്തിയത്. സംഭവത്തിൽ 53 വയസ്സുള്ള ബ്രിട്ടീഷ് പൗര വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി അയിരൂർ പൊലീസിന് കൈമാറുകയും വേഗത്തിൽ നടപടി സ്വീകരിച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇവർ ദീർഘകാലമായി ഈ പ്രദേശത്ത് താമസിച്ചുവരികയാണ്.
