പയ്യോളി : ശബരിമല മാളികപ്പുറം മേൽശാന്തിയായി നിയമിതനായ ആയാടത്തില്ലത് ശ്രീ ദാമോദരൻ നമ്പൂതിരിപ്പാടിനെ പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റി ആദരിച്ചു.ക്ഷേത്ര പ്രവേശന കാവടത്തിൽ എത്തിയ തിരുമേനിയെ പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് ജി.കെ. അശോകൻ ഹാരർപ്പണം നടത്തി സ്വീകരിച്ചു. ചെണ്ടമേളവും മുത്തുക്കുടയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്ര കവാടത്തിൽ നിന്ന് വനിതാ വേദിയുടെയും ഭക്തജനങ്ങളുടെയും അകമ്പടിയോടു കൂടി ഘോഷയാത്രയായി തിരുമേനിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രത്തിലെത്തിയ തിരുമേനിയെ പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രം മേൽശാന്തി മാധവൻ നമ്പൂതിരി പൂർണ്ണ കുമ്പം നൽകി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ക്ഷേത്രം പരിപാലന സമിതി സെക്രട്ടറി പി.ടി. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു. ക്ഷേത്രം പ്രസിഡണ്ട് ശ്രീ ജി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. ശ്രീ ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പരിപാലന സമിതി മുൻ പ്രസിഡന്റ് പി.ടി.രാഘവൻ ,വാർഡ് കൗൺസിലർമാരായിട്ടുള്ള വിനീത ചാമ്പാട്ടിൽ,എം.വി.ബാബു ,വനിതാ വേദി വൈസ് പ്രസിഡന്റ് സുനിത കുഴിക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ഷേത്ര പരിപാലന സമിതിയും ക്ഷേത്ര വനിതാവേദിയും ഉപഹാരം നൽകി. ദാമോദരൻ നമ്പൂതിരിയുടെ മറുപടി പ്രസംഗം ഭക്തമനസ്സിൽ അനുഗ്രഹം ചൊരിഞ്ഞു. ക്ഷേത്രം പരിപാലന സമിതി ജോയിന്റ് സെക്രട്ടറി പ്രജിത്ത് പറമ്പിൽ ചടങ്ങിൽ നന്ദി പ്രകാശപ്പിച്ചു.
ശബരിമല മാളികപ്പുറം മേൽശാന്തി ദാമോദരൻ നമ്പൂതിരിയെ പറമ്പിൽ ഭഗവതി ക്ഷേത്ര കമ്മിറ്റി ആദരിച്ചു
Nov 6, 2026, 2:02 am GMT+0000
payyolionline.in
