ശബരിമല വെർച്വൽ ക്യൂ ബുക്കിങ്​; 70,000 പേർക്കായി കുറച്ചു; വീണ്ടും വിവാദം

news image
Oct 17, 2024, 7:17 am GMT+0000 payyolionline.in

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യു​ള്ള വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്ങി​ൽ ഒ​ളി​ച്ചു​ക​ളി. ബു​ക്കി​ങ് ആ​രം​ഭി​ച്ച​പ്പോ​ൾ ‌പ്ര​തി​ദി​ന ബു​ക്കി​ങ് 70,000 പേ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. പ്ര​തി​ദി​നം 80,000 പേ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നാ​കും എ​ന്ന്​ പ​റ​ഞ്ഞി​ട​ത്താ​ണ്​ ഇ​ത്. സ്​​പോ​ട്ട്​ ബു​ക്കി​ങ്​ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ മു​ന്ന​ണി​യി​ൽ​നി​ന്നു​ത​ന്നെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ സ്​​പോ​ട്ട്​ ബു​ക്കി​ങ്​ അ​നു​വ​ദി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ത​ർ​ക്ക​ത്തി​ന്​ വി​രാ​മ​മി​ട്ട​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ 70,000 പേ​ർ​ക്ക്​ മാ​ത്രം ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ ക​ഴി​ഞ്ഞ​ശേ​ഷം 10,000 പേ​ർ​ക്ക് സ്പോ​ട്ട്​ ബു​ക്കി​ങ് ന​ൽ​കാ​നാ​ണ്​ നീ​ക്ക​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 10,000 പേ​ര്‍ക്ക് സ്പോ​ട്ട് ബു​ക്കി​ങ്ങി​ലൂ​ടെ അ​വ​സ​രം ഒ​രു​ക്കി​യാ​ല്‍ സ​ര്‍ക്കാ​ര്‍ പ​റ​ഞ്ഞ 80,000 എ​ന്ന ക​ണ​ക്കി​ലേ​ക്ക് എ​ത്തും. ക​ഴി​ഞ്ഞ മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് സീ​സ​ണി​ല്‍ 70,000 പേ​ർ​ക്കാ​യി​രു​ന്നു വെ​ർ​ച്വ​ൽ ക്യൂ​വി​ലൂ​ടെ പ്ര​തി​ദി​ന ബു​ക്കി​ങ്. സ്​​പോ​ട്ട്​ ബു​ക്കി​ങ്ങും അ​നു​വ​ദി​ച്ചു. ഒ​രു ല​ക്ഷ​ത്തി​നു​മേ​ൽ ഭ​ക്ത​ർ ദ​ർ​ശ​നം ന​ട​ത്തി​യ ദി​വ​സ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ നി​ല​പാ​ടി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി​യോ വി​ശ​ദീ​ക​ര​ണ​മോ ന​ൽ​കാ​തെ ദേ​വ​സ്വം ബോ​ർ​ഡ്​ അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ് മാ​ത്രം അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നി​ച്ച​ത്.

അ​തി​നെ​തി​രെ​യാ​ണ്​ മു​ന്ന​ണി​യി​ൽ​ത​ന്നെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ കാ​ലാ​നു​സൃ​ത​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ്​​പോ​ട്ട്​ ബു​ക്കി​ങ്​ ഒ​ഴി​വാ​ക്കി തീ​ർ​ഥാ​ട​ക​രെ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം തു​റ​ന്ന്​ സ​മ്മ​തി​ക്കാ​ൻ സ​ർ​ക്കാ​റോ, ദേ​വ​സ്വം ബോ​ർ​ഡോ ത​യാ​റ​ല്ല എ​ന്ന​താ​ണ്​ സ്ഥി​തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe