ശബരിമല: വെർച്വൽ ക്യൂ വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്ക് ചെയ്ത ദിവസംതന്നെ എത്തണമെന്ന് സന്നിധാനം സ്പെഷൽ പൊലീസ് ഓഫിസർ (എസ്.ഒ) ആർ. ശ്രീകുമാർ പറഞ്ഞു. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
സന്നിധാനത്തെ തിരക്കനുസരിച്ചാണ് നിലയ്ക്കലിൽനിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്. സ്പെഷൽ കമീഷണർ എസ്.ഒയുമായി ആലോചിച്ചാണ് 5000ത്തിൽ കൂടുതലായുള്ള സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. ദിവസവും ശരാശരി 8500 വരെ ഇത്തരത്തിൽ കൊടുക്കാറുണ്ട്.
