ശിവരാത്രി പ്രമാണിച്ച് സ്ത്രീകൾക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ ദർശനം നടത്താം

news image
Feb 10, 2026, 7:47 am GMT+0000 payyolionline.in

തളിപ്പറമ്പ്: ശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 15ന് ഞായറാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം രാവിലെ 4 മണിക്ക് കണിക്ക് തുറക്കും.
ഉച്ചക്ക് 1മണിക്ക് നട അടക്കും.വൈകുന്നേരം4 മണിക്ക് നട തുറക്കും .
ശിവരാത്രി ദിവസം സ്ത്രീകൾക്ക് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 4 മണി മുതൽ നട അടക്കുന്നതു വരെയും നാലമ്പലത്തിനകത്ത് പ്രവേശിച്ച് ദർശനം നടത്താവുന്നതാണെന്ന് ടി ടി കെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe