ഷാരൂഖ് ഖാന്റെ മകനോട് പ്രണയം; ആര്യനോടുള്ള ഇഷ്ടം വെളിപ്പെടുത്തി പാക് താരം സജൽ അലി

news image
Sep 16, 2022, 8:04 am GMT+0000 payyolionline.in

ചെറിയ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആര്യൻ പുതിയ ചിത്രം പങ്കുവെച്ചിരുന്നു. പിതാവ് ഷാരൂഖ് ഖാനും അമ്മ ഗൗരി ഖാനും ആര്യന്റെ ചിത്രത്തിന് കമന്റ് ചെയ്തിരുന്നു. ഇതിൽ എസ്. ആർ.കെയുടെ കമന്റ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ആര്യൻ ഖാൻ ഇൻസ്റ്റഗ്രാമിൽ മടങ്ങി എത്തിയതിന് പിന്നാലെ താരപുത്രനോടുള്ള ഇഷ്ടം വെളിപ്പെടുത്തി പാക് താരം സജൻ അലി. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആര്യന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. പിതാവ് ഷാരൂഖ് ഖാന്റെ ഗാനത്തിനോടൊപ്പമാണ് പ്രണയാഭ്യർഥന നടത്തിയത്. ആര്യന്റെ ചിത്രത്തിനോടൊപ്പം ഒരു ലവ് ഇമോജിയും പങ്കുവെച്ചിട്ടുണ്ട്. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്.

ബോളിവുഡ് ചിത്രങ്ങളിൽ സജീവമാണ് സജൽ അലി. 2017 ൽ പുറത്ത് ഇറങ്ങിയ ‘മോം’ എന്ന ശ്രീദേവിയുടെ ചിത്രത്തിലൂടെയാണ് നടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2020ൽ ആയിരുന്നു സജലിന്റെ വിവാഹം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe