സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രിയായി; ഷാഫി പറമ്പിൽ എം പി

news image
Sep 10, 2025, 12:41 pm GMT+0000 payyolionline.in

വടകര:സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രി പോലീസായി തരം താണെന്ന് കെ പി സി സി വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ക്രിമിനുകളെ സ്റ്റേഷനുകളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വടകര പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലിസ് ഭരണം ഗുണ്ടകളാണ്. പോലീസ് സ്റ്റേഷന് അകത്തും പുറത്തും മർദ്ദന പരമ്പര തുടരുകയാണ്. കസ്റ്റഡി മരണങ്ങൾ തുടർക്കഥയാണ് .എന്നിട്ടും പോലീസ് മന്ത്രി പിണറായി വിജയന് മിണ്ടാട്ടമില്ല. പോലിസ് സ്റ്റേഷനുകൾ ഗുണ്ടകളുടെ വിഹാര കേന്ദ്രമാക്കി പിണറായി മാറ്റി. ക്രമസമാധാന പാലനത്തിന് അല്ല ഗുണ്ടകളെ ഇടിക്കുന്നതിനാണ് ശബളം ലഭിക്കുന്നതെന്ന് ചില, പോലീസുകാർ കരുത്തുന്നുണ്ട്. പോലീസുകാർക്ക് വേതനം ലഭിക്കുന്നത് എ കെ ജി സെൻറ്ററിൽ നിന്ന് അലെന്നും ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണെന്ന് ഓർക്കുന്നത് നല്ലതെന്ന് ഷാഫി പറഞ്ഞു.സുജിത്തിനെ സ്റ്റേഷന് അകത്തും പുറത്തും ഭീകരമായി മർദ്ദിച്ചവരെ സർവ്വിസിൽ നിന്ന് പിരിച്ച് വിടുന്നത് വരെ കോൺഗ്രസ്സ് സമരപാതയിലായി രിക്കും. കേരളത്തിൽ പോലീസ് അതിക്രമത്തെ പറ്റിയുള്ള വാർത്തകൾ വരുമ്പോഴും അതിനെപ്പറ്റി ഒന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രിപോലീസിലെ ഗുണ്ടായിസത്തിനുള്ളമൗനസമ്മതം ആണ് നൽകുന്നത് .  വടകര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.കെ പി കരുണൻ , ശശിധരൻ കരിമ്പനപ്പാലം പി.സി. ഷീബ, ബവിത്ത് മലോൽ , സുനിൽ മടപ്പള്ളി . തിരുവള്ളൂർ മുരളി , വി.കെപ്രേമൻ.പി.ടി.കെ. നജ്മൽ.സുധീഷ് വള്ളിൽ ,പുറന്തോടത്ത് സുകുമാരൻ”പി.എസ്സ് രൻജിത്ത് കുമാർ , നി പി ബിജുപ്രസാദ് , നാസ്സർ മിത്തൽ , പി.അശോകൻ , പി.പി. കമറുദ്ദീൻ,നല്ലാടത്ത് രാഘവൻ. രവിമരത്തപ്പള്ളി എന്നിവർ സംസാരിച്ചു. പടം.:വടകര പോലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ്സ് നടത്തിയ ജനകീയ പ്രതിഷേധസദസ്സ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe