തിരുവനന്തപുരം > 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളി പകൽ മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ സെക്രട്ടറിയറ്റ് പിആർ ചേംബറിൽ പ്രഖ്യാപിക്കും. 156 ചിത്രം മത്സരത്തിനുണ്ടായിരുന്നു. പ്രാഥമികതലത്തിലെ രണ്ടു ജൂറികൾ (ഉപസമിതികൾ) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി കണ്ടത്. മികച്ച നടൻ, നടി, സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ശക്തമായ മത്സരമുണ്ടായെന്നാണ് സൂചന. കുട്ടികളുടെ വിഭാഗത്തിൽ എട്ടുചിത്രവും മത്സരിച്ചു. ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷാണ് അന്തിമ ജൂറി അധ്യക്ഷൻ.