കൊല്ലം> സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ചാമ്പ്യൻപട്ടത്തിനുള്ള കുതിപ്പിൽ കോഴിക്കോടും കണ്ണൂരും തൃശ്ശൂരുമാണ് മുന്നിൽ. നിലവിലെ ചാമ്പ്യൻമാരായ കോഴിക്കോടിനൊപ്പം തന്നെ കണ്ണൂരുണ്ട്. തൊട്ടുപിന്നിൽ തൃശ്ശൂരാണ്. സ്കൂളുകളിൽ സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളാണ് മുന്നിൽ. പത്തനംതിട്ട കിടങ്ങന്നൂർ എസ്വിജിവിഎച്ച്എസ്എസ് രണ്ടാമതും ആലപ്പുഴ മാന്നാർ എൻ എസ് ബോയ്സ് എച്ച്എസ്എസ് മൂന്നാമതുമാണ്.
പോയിന്റ് നില (വെള്ളി പകൽ 1 വരെയുള്ളത്)
കോഴിക്കോട് 232
കണ്ണൂർ 232
തൃശ്ശൂർ 225
പാലക്കാട് 222
കൊല്ലം 219
മലപ്പുറം 218
എറണാകുളം 214
ആലപ്പുഴ 205
തിരുവനന്തപുരം 200
കാസർകോട് 200
കോട്ടയം 195
വയനാട് 194
പത്തനംതിട്ട 174
ഇടുക്കി 158