സഞ്ചാരികളെ ഇതിലെ ഇതിലെ; റെക്കോഡുകൾ ഭേദിച്ച് കേരള ടൂറിസം

news image
Feb 17, 2026, 6:41 am GMT+0000 payyolionline.in

2025-ലെ കേരള ടൂറിസം സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് ഭേദിച്ച് മുന്നേറി. 2024-ലെ വർഷത്തെ കണക്കുകൾ (2024 – 2,29,85,363) അപേക്ഷിച്ച് 2025-ൽ 28,95,002 പേർ അധികം കേരളത്തിലേക്ക് എത്തിയിരുന്നുഎന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ ആകെ 2,58,80,365 സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചതായി ടൂറിസം ഡിപ്പാർട്ട്മെന്റ് കണക്കാക്കി.

ആഭ്യന്തര സഞ്ചാരികളിൽ 12.64% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് മുമ്പത്തെ നിലയുമായി താരതമ്യം ചെയ്താൽ ഈ വർദ്ധനവ് 36.3% അധികമാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കൂടി ശക്തമായ വളർച്ചയാണ് ഉണ്ടായതിരിക്കുന്നത്. 2025-ൽ 8,21,999 വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ റെക്കോർഡുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 11.33% വർദ്ധനവാണ്.

 

കേരള ടൂറിസം പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകിയ എല്ലാപേർക്കും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എയ്സ്ബുക്കിലൂടെ നന്ദി അറിയിച്ചു. അ​ദ്ദേഹത്തിന്റെ ഫെയ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.

റെക്കോർഡുകൾ ഭേദിച്ച്മുന്നേറി കേരള ടൂറിസം.

സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്..

2025 ലെ കണക്ക് അനുസരിച്ച് 2,58,80,365 സഞ്ചാരികള്‍ കേരളത്തിലെത്തിയെന്നാണ് കണക്കാക്കുന്നത്. 2024 ലേതിനേക്കാള്‍ 28,95,002 സഞ്ചാരികളാണ് അധികമായി എത്തിയത്. ( 2024 – 2,29,85,363)

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.64 ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 36.3 ശതമാനം അധികമാണ് ഈ വർദ്ധനവ്.

2025 ല്‍ 8,21,999 വിദേശ സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.33 ശതമാനമാണ് വർദ്ധനവ്.

കേരള ടൂറിസത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാവർക്കും നന്ദി..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe