സന്തോഷ് ട്രോഫി: വിജയം തുടർന്ന് കേരളം; ചത്തീസ്‌ഗഢിനെ 3-0ന് തകർത്തു

news image
Oct 15, 2023, 6:12 am GMT+0000 payyolionline.in

ബെനോലിം (ഗോവ)> ചത്തീസ്‌ഗഢിനെ തകർത്ത്‌ കേരളം സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ തുടർച്ചയായ മൂന്നാം ജയം ആഘോഷിച്ചു. 3-0 നായിരുന്നു ജയം. കേരളത്തിലാനായി ഇ സജീഷ്‌ (6), കെ ജുനൈൻ (56), ക്യാപ്റ്റൻ നിജോ ഗിൽബർട്ട്‌ (68) എന്നിവരാണ് ​ഗോൾ നേടിയത്.നേരത്തെ ഗുജറാത്തിനെ 3-0നും ജമ്മുകശ്‌മീരിനെ 6–1നുമാണ് കേരളം തകർത്തത്. ചൊവ്വാഴ്‌ച ഗോവയെയും നേരിടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe