സഹോദരങ്ങൾ തമ്മിൽ തർക്കം: കുറുവങ്ങാട്  ജ്യേഷ്ഠനെ അനുജൻ കത്രിക കൊണ്ട് നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിച്ചു

news image
Sep 16, 2026, 5:08 am GMT+0000 payyolionline.in

കൊയിലാണ്ടി:  കുടുംബതർക്കത്തെ തുടർന്ന് ജ്യേഷ്ഠനെ അനുജൻ കത്രിക കൊണ്ട് നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിച്ചു. കുറുവങ്ങാട് സ്വദേശി അഫ്സീറിനാണ് (39) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

​നെഞ്ചിൽ കത്രിക തറച്ച നിലയിലാണ് അഫ്സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം, ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുന്നതിനായി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe