സിഖ്‌ വിഘടനവാദ സംഘടന നേതാവ് ഗോൾഡി ബ്രാറിനെയും ഭീകരനായി പ്രഖ്യാപിച്ചു

news image
Jan 1, 2024, 3:03 pm GMT+0000 payyolionline.in

ന്യൂഡൽഹി: സിഖ്‌ വിഘടനവാദ സംഘടന നേതാവും പഞ്ചാബി ഗായകൻ സിദ്ദുമൂസ വാലെയുടെ കൊലപാതകത്തിന്റെ മുഖ്യ ആസുത്രകനുമായ സതീന്ദർജീത് ബ്രാർ എന്ന ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. യുഎപിഎ നിയമം അനുസരിച്ചാണ്‌ നടപടി. മുപ്പത്തിനാലുകാരനായ ബ്രാർ ഇപ്പോൾ ക്യാനഡയിലെ ബ്രാംപ്ടൺ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. വ്യക്തിഗത തീവ്രവാദിയായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുന്ന അമ്പത്താറാമത്തെ ആൾ കൂടിയാണ്‌ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ.

തീവ്രവാദ സംഘടനയായ  ബാബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുള്ള ബ്രാർ പാക്ക്‌ പിന്തുണയോടെ അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച്‌ മാരകായുധങ്ങൾ ഇന്ത്യയിലേയ്‌ക്ക്‌ കടത്തിയിട്ടുണ്ടന്നും, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഷാർപ്പ്‌ ഷൂട്ടർമാരെ ഏർപ്പാടാക്കൽ തുടങ്ങിയ കൃത്യങ്ങളിലും ഇയാൾക്ക്‌ പങ്കുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു. പഞ്ചാബിലെ സമാധാനം, സാമുദായിക സൗഹാർദ്ദം, ക്രമസമാധാനം എന്നിവ തകർക്കാൻ ബ്രാറും സംഘവും ഗൂഢാലോചന നടത്തുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം സിബിഐ അഭ്യർത്ഥന പ്രകാരം ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗമായ ബ്രാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2022 ഡിസംബറിൽ ജാമ്യമില്ലാ വാറണ്ടും 2022 ജൂണിൽ ലുക്ക് ഔട്ട് നോട്ടീസും ഇയാൾക്കെതിരെ പുറപ്പെടുവിച്ചു.അതേസമയം ക്യാനഡിൽ ഇയാൾ സ്വൈര്യ വിഹാരം തുടരുകയാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe