സി ബി എസ് ഇ 10, 12 ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെ നടക്കും. താൽക്കാലിക പരീക്ഷാ ടൈംടേബിൾ സി ബി എസ് ഇ പ്രസിദ്ധീകരിച്ചു. 10, 12 ക്ലാസുകളുടെ പ്രധാന പരീക്ഷ, പത്താം ക്ലാസ് വിദ്യാർഥികുടെ രണ്ടാമത്തെ ബോർഡ് പരീക്ഷ എന്നിവയാണ് നടക്കുക.
10–ാം ക്ലാസ് പ്രധാന പരീക്ഷ ഫെബ്രുവരി 17നാണ് ആരംഭിക്കുക. ആദ്യ പരീക്ഷയായി നടത്താൻ നിശ്ചയിച്ചിരിക്കുന്നത് കണക്കാണ്. ബയോടെക്നോളജി, ഓൻട്രപ്രനർഷിപ് എന്നിവയാണ് ആദ്യം നടക്കുക.