സുരക്ഷാ വീഴ്ചയില്‍ ലോക്സഭയില്‍ ബഹളം വെച്ചു , നാല് കേരള എംപിമാരടക്കം അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

news image
Dec 14, 2023, 11:38 am GMT+0000 payyolionline.in

ദില്ലി: ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെന്‍ഷന്‍.ടിഎൻ പ്രതാപൻ,ഡീൻ കുര്യക്കോസ്.രമ്യ ഹരിദാസ്, ഹൈബി ഈഡൻ,തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും ഈ സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ലോക്സഭയുടെ സുരക്ഷ തന്‍റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും  വിശദീകരണം ഇന്നലതെന്ന നല്‍കി കഴിഞ്ഞെന്നും സ്പീക്കര്‍.ഓംബിര്‍ല വ്യക്തമാക്കി.ഇനിമുതല്‍ പാസ് നല്‍കുമ്പോള്‍  എംപിമാര്‍ ശ്രദ്ധിക്കണമെന്നും, പഴയ മന്ദിരത്തിലും സുരക്ഷ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ന്യായീകരിച്ചു.സുരക്ഷ വീഴ്ച വിലയിരുത്താന്‍ രാവിലെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി ഇന്നലത്തെ സംഭവത്തില്‍ കടുത്ത അതൃപ്തിയാണ് അറിയിച്ചത്. പിന്നാലെ സുരക്ഷ ചുമതലയുള്ള 7 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe