തിരുവനന്തപുരം: സോളാർ ഉപഭോക്താക്കൾക്ക് നേട്ടമായി കെഎസ്ഇബി ക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി,ഇനി വിൽക്കുന്ന ഓരോ യൂണിറ്റിനും 3 രൂപ 15 പൈസ നൽകാനാണ് റഗുലേറ്ററി കമ്മീഷൻ തീരുമാനം.2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാവുക. നേരത്തെ ഇത് 2 രൂപ 69 പൈസയായിരുന്നു. നിരക്ക് കൂട്ടണമെന്ന് സോളാർ ഉപഭോക്താക്കൾ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. കെഎസ്ഇബി ക്ക് ഇത് അധിക ബാധ്യതയാണെങ്കിലും സൗരോർജ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതാണ് നയമെന്നതിനാൽ സർക്കാരിന് എതിർപ്പില്ല.
