
സംഭവത്തിൽ അറസ്റ്റ് ചെയ്ത മുൻ ആണ് സുഹൃത്ത് നെടുമങ്ങാട് സ്വദേശിയായ 21 കാരൻ ബിനോയിയെ ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്
പെൺകുട്ടിയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അതേസമയം പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് പെൺകുട്ടിയുടെ പിതാവ് സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അറിയാവുന്ന കാര്യങ്ങെല്ലാം പൊലിസിനോട് പറഞ്ഞിട്ടുണ്ടെന്നും മകൾക്ക് നീതി ലഭിക്കണണമെന്നും അച്ഛൻ പറഞ്ഞു.
ജൂൺ 17നാണ് തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ജീവനൊടുക്കുന്നത്. തിരുവനന്തപുരത്തെ സര്ക്കാര് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന 17 കാരി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17ന് രാത്രിയായിരുന്നു മരണം. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന മറ്റൊരു ഇൻഫ്ലുവൻസറുമായുള്ള സൗഹൃദം അടുത്തിടെ കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പോസ്റ്റുകൾക്കും റീലുകൾക്കും താഴെ അധിക്ഷേപ കമന്റുകൾ നിറഞ്ഞിരുന്നു. മകളുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറെ സംശയിക്കുന്നതായും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 21കാരൻ അറസ്റ്റിലാകുന്നത്.