സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 14ന്

news image
Aug 1, 2025, 11:41 am GMT+0000 payyolionline.in

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ 14ന്‌ നടക്കും. കുട്ടികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുന്ന തരത്തിലാകണം തെരഞ്ഞെടുപ്പ്‌. രാഷ്‌ട്രീയ പാർടികളുടെ ഇടപെടൽ പാടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു. നാലു മുതൽ എട്ട്‌ വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 11ന്‌ പത്രിക പിൻവലിക്കാം. അന്ന്‌ പകൽ 3.30ന്‌ മത്സരാർഥികളുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. 14ന്‌ പകൽ 11 വരെയാണ്‌ വോട്ടെടുപ്പ്‌. പകൽ ഒന്നിന്‌ ഫലപ്രഖ്യാപനം നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe