സ്വർണം സർവ്വകാല റെക്കോർഡിൽ, വീണ്ടും 70,000 രൂപ കടന്നു: ഇന്ന് വാങ്ങൽ വില എത്ര?

news image
Apr 16, 2025, 6:34 am GMT+0000 payyolionline.in

ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്ക് സ്വർണ വില കുതിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ അൽപം ഇടിവുണ്ടായിരുന്നു. മാത്രമല്ല പവൻ വില ഇന്നലെ 69,000ലേക്ക് വീണിരുന്നു. എന്നാൽ ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപയാണ് കുതിച്ചത്. ഓരോ ദിവസവും റെക്കോർഡ് വിലക്കയറ്റമാണ്. ഈ മാസം 30നാണ് അക്ഷയ തൃതീയ. അതിനു മുന്നോടിയായി വില ഇനിയും ഉയരാനും സാധ്യതയുണ്ട്.

ഇന്നും രാജ്യാന്തര വില കുതിക്കുന്നു. ഇന്നലെ രാജ്യാന്തര വില വീഴ്ചയിൽ നിന്ന് തിരിച്ചു കയറിയതാണ് ഇന്ന് കേരളത്തിലും വില കുതിക്കാൻ കാരണമായത്.
ഇന്നത്തെ സ്വർണ വില ഇന്ന് ഒരു ഗ്രാമിന് 95 രൂപ വർദ്ധിച്ച് 8815 രൂപയായി. പവന് 760 രൂപ വർദ്ധിച്ച് 70,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 88,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9617 രൂപയും പവന് 76,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7213 രൂപയും പവന് 57,704 രൂപയുമാണ്. രണ്ട് ദിവസത്തിനു ശേഷം രാജ്യാന്തര സ്വർണ വില വീണ്ടും കുതിച്ചു. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,271.59 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതായത് ഇന്ന് രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 60 ഡോളറിലധികമാണ് ഉയർന്നത്.

 

സ്വർണ വില വീണ്ടും കുതിക്കുന്നു, കാരണം ഇതാണ്….. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ശക്തമായത് സ്വർണത്തിന് കരുത്തേകി. വ്യാപാരയുദ്ധം കൂടുതൽ ശക്തമാകുന്നതോടെ യുഎസ് ഡോളർ ഇൻഡക്സ്, ഓഹരി വിപണി, ട്രഷറി എന്നിവ തകരുന്നു, ഇത് സ്വർണ വില ഉയരാനും വഴിയൊരുക്കുന്നു. ട്രംപും ചൈനയും തമ്മിലുള്ള പരസ്പര യുദ്ധത്തിൽ ആ​ഗോള വിപണി തകർന്നു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ നിക്ഷേപകർക്ക് കൂടുതൽ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള ഒരു ഓപ്ഷനായി സ്വർണം മാറുന്നു എന്നതാണ് സ്വർണത്തിൻ്റെ ഡിമാൻഡിന് ഇടിവ് വരാതിരിക്കാൻ കാരണം. ട്രംപിൻ്റെ പ്രതികാര ചുങ്കത്തിൽ ചൈന തളരാതെ നിൽക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന പാദത്തിൽ ചൈനയുടെ ജിഡിപിയും കയറ്റുമതിയും വ്യാവസായിക ഉൽപാദനവും ഇടിയാൻ സാധ്യതയുണ്ട്. മാത്രമല്ല ഇത് രൂക്ഷമായ തൊഴിലില്ലായ്മക്കും വഴിയൊരുക്കും. അതിനാൽ സ്വർണ നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്ക് വർദ്ധിക്കും.

ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം? ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 76,322 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,540 രൂപ കൊടുക്കേണ്ടി വരും. 5% മുതൽ 30% വരെയാണ് സാധാരണയായി പണിക്കൂലി കണക്കാക്കുന്നത്. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയാൽ ഈ വിലയിൽ എത്തും. അതായത് സ്വർണത്തിനേക്കാൾ വില ആഭരണത്തിന് ഈടാക്കുന്നു. നിലവിൽ 75,000നു മുകളിലാണ് കുതിപ്പ്.

 

സ്വർണം വാങ്ങണോ? അതോ നിക്ഷേപിക്കണോ? സ്വർണ വില കുതിക്കുന്നു. ഇന്നത്തെ വിലക്കയറ്റത്തിൽ സ്വർണം വാങ്ങുന്നത് അത്രക്കും എളുപ്പമുള്ള കാര്യമല്ല. ഓരോ സാധാരണക്കാരനും 75,000 രൂപക്ക് മുകളിൽ ചിലവഴിക്കാൻ സാധിക്കണമെന്നില്ല. പക്ഷേ അതിലും എളുപ്പത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ സാധിക്കുമെന്നതാണ് രസകരമായ കാര്യം. സ്വർണ നിക്ഷേപങ്ങൾ ഒരിക്കലും നിസ്സാരമല്ല, അതിനാൽ ഓരോ വർഷവും സ്വർണത്തിൻ്റെ മൂല്യം വർദ്ധിച്ചു കൊണ്ടിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe