സ്വർണ വില താഴോട്ട്: ഇന്നും കുറഞ്ഞു

news image
Oct 3, 2025, 5:48 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയാണ് ഇന്നത്തെ (ഒക്ടോബർ 3, 2025) വില. പവന് 480 രൂപ കുറഞ്ഞ് 86,560 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 87,040 ആയിരുന്നു വില.

ബുധനാഴ്ചയാണ് കേരളത്തിലെ സ്വർണ്ണവിപണിയിൽ എക്കാലത്തെയും ഉയർന്ന വില (87,440 രൂപ) രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണ്ണത്തിന് 10,930 ആയിരുന്നു അന്ന് വില. സെപ്റ്റംബർ 30-ന് രേഖപ്പെടുത്തിയ 86,760 ആയിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില. 18കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,905ൽ എത്തി.

10 വർഷത്തിനിടെ സ്വർണത്തിന് കൂടിയത് 68,720 രൂപ

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. 2015ന് ശേഷം വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 2025 ജനുവരി 1ന് 57,200 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഒക്ടോബർ 1ലെ 87,440 ആണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ മാത്രം വിലയിൽ 30,000 രൂപയിലേറെ വർധനവുണ്ടായി.

കഴിഞ്ഞ 10 വർഷത്തെ വിലവിവര പട്ടിക

(വർഷം, മാർച്ച് 31ലെ വില)

2015 – ₹19,760

2016 – ₹21,360

2017 – ₹21,800

2018 – ₹22,600

2019 – ₹23,720

2020 – ₹32,000

2021 – ₹32,880

2022 – ₹38,120

2023 – ₹44,000

2024 – ₹50,200

2025 – ₹ 67,400

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe