ഹരിയാനയിലെ നൂഹിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു

news image
Aug 14, 2023, 5:41 am GMT+0000 payyolionline.in

ഗുരുഗ്രാം (ഹരിയാന): വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്ത ഹരിയാനയിലെ നൂഹിൽ ഇന്റർനെറ്റ് സേവനങ്ങൾ രണ്ട് ആഴ്ചകൾക്ക് ശേഷം പുനഃസ്ഥാപിച്ചു. ജൂലൈ 31 ന് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് നൂഹിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നിർത്തിവച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച മതഘോഷയാത്രയെ തുടർന്നായിരുന്നു സംഘർഷം ആരംഭിച്ചത്.

പിന്നീട് ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ്, എന്നീ സ്ഥലങ്ങളിലടക്കം വ്യാപിച്ച അക്രമത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മസ്ജിദ് പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി വാഹനങ്ങളും കടകളും കലാപകാരികൾ തകർത്തിരുന്നു. പശു സംരക്ഷകൻ മോനു മനേസർ നുഹിൽ നടക്കുന്ന മതപരമായ ഘോഷയാത്രയിൽ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് ജില്ലയിൽ വർഗീയ സംഘർഷത്തിന് കാരണമായത്. ഏറ്റുമുട്ടലിൽ മനേസറിന്റെ പങ്ക് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

അതിനിടെ, നുഹ് ജില്ല നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൽവാളിൽ ഹിന്ദു സംഘടന മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. പ്രദേശം ഗോഹത്യ വിമുക്തമാക്കണമെന്ന് 51 പേരടങ്ങുന്ന സമിതി യോഗത്തിൽ തീരുമാനിച്ചു. ജലാഹിഷേക് യാത്ര ഓഗസ്റ്റ് 28 ന് നുഹിൽ പുനരാരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe