ഹിമാചലിൽ മേഘവിസ്‌ഫോടനം: മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു

news image
Aug 16, 2023, 10:50 am GMT+0000 payyolionline.in

സിംല : ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കനത്തമഴയും മണ്ണിടിച്ചിലും രൂക്ഷം. നിരവധി വീടുകൾ തകർന്നു. സിംലയിലെ കൃഷ്ണ നഗര്‍ പ്രദേശത്താണ് മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നത്. വീടുകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.  രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതലാണ് ഹിമാചലിൽ മഴ ആരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe