വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രന് വധക്കേസില്‍, മുഖ്യ പ്രതിയായ നൗഷാദിനെ പൊലീസ് പിടികൂടി. വിസാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ നൗഷാദിനെ കോഴിക്കോട് നിന്നുള്ള അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സഹായികളായ മൂന്ന് പേര് റിമാൻഡിലാണ്. നൗഷാദുമായുള്ള സാമ്പത്തിക ഇടപാടാണ് ഹേമചന്ദ്രന്റെ കൊലയിലേക്ക് നയിച്ചത്. കോഴിക്കോട് നിന്ന് നൗഷാദും സംഘവും തട്ടികൊണ്ടുപോയ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം തമിഴ്നാട് അതിര്‍ത്തിയായ ചേരമ്പാടി വനത്തിനുള്ളില്‍ കുഴിച്ചുമൂടുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് ഒന്നര വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിലെ ചുരുളഴിഞ്ഞത്.
ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങവേ യാത്രക്കാരന് എലിയുടെ കടിയേറ്റു
യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസിലെ യാത്രക്കാരന് എലിയുടെ കടിയേറ്റു. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് സ്ലീപ്പര്‍ കോച്ചില്‍ നിന്ന് എലി കടിച്ചത്. കാലിന്റെ വിരലിന് പരുക്കേറ്റ 64 കാരന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.