പയ്യോളി : പയ്യോളി നഗരസഭ ഇരുപത്തിരണ്ടാം ഡിവിഷനിലെ 45 നമ്പർ ഭജന മഠം അംഗനവാടി കെട്ടിടം എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ട് നിലകളിലായുള്ള കെട്ടിടം നിർമ്മിച്ചത്.
പരിപാടിയിൽ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ, കെ കെ പ്രേമൻ, ആവിക്കൽ രാമചന്ദ്രൻ, എ വി കൃഷ്ണൻ, അഖിൽ കാപ്പിരിക്കാട് എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ എൻ.പി ആതിര സ്വാഗതവും അംഗനവാടി ടീച്ചർ ജയന്തി നന്ദിയും പറഞ്ഞു.
