ഒരേ സമയം പറയുന്നത് 51 ഭാഷകളാണ്. പ്രാദേശിക ഭാഷയും തെളിമയോടെ പറയും. ബഹുഭാഷാ റോബോട്ടിനെ പുറത്തിറക്കിയിരിക്കുകയാണ് മലപ്പുറത്ത് കോട്ടയ്ക്കലിലെ ഒരു സ്കൂൾ. സംസ്കൃതം ഉൾപ്പെടെ ഏതു ഭാഷയും കുട്ടികളെ പഠിപ്പിക്കാൻ വേറെ അധ്യപകരെ ഒന്നും നോക്കേണ്ട. ഭാഷാ സംബന്ധമായ ഏതു ചോദ്യങ്ങൾക്കും ഉത്തരം റെഡിയാണ്. ഭാഷാ സംബന്ധമായ വിവരങ്ങൾ ഇൻ്റർനെറ്റിൽ നിന്നുൾപ്പെടെ കണ്ടെത്തിയാണ് കുട്ടികൾക്ക് ക്ലാസ് എടുക്കുക. കുട്ടികളുടെ വികാരങ്ങൾ പോലും മനസിലാക്കാനും പ്രതികരിക്കാനുമായും.കൊട്ടൂരിലെ എകെഎം ഹയർസെക്കൻഡറി സ്കൂളിലാണ് റോബോട്ടിനെ അവതരിപ്പിച്ചത്. എഐ സമസ്ത മേഖലകളും കീഴടക്കുമ്പോൾ അധ്യാപന രംഗത്തും ഒട്ടേറെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഇന്ത്യയിൽ ആദ്യ എഐ ടീച്ചറിനെ അവതരിപ്പിച്ചത് ഒരു വർഷം മുമ്പാണ്. തിരുവനന്തപുരത്ത് ഒരു സ്കൂളിലായിരുന്നു എഐ റോബോട്ടിനെ അവതരിപ്പിച്ചത്. മേക്കർലാബ്സ് എഡ്യൂടെക്കുമായി സഹകരിച്ചാണ് ഐറിസ് എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. കേരളത്തിലെ അദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടും ഇതാണ്. വിവിധ വിഷയങ്ങളിലെ സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഐറിസിനായിരുന്നു.
കെടിസിടി ഹയർ സെക്കൻഡറി സ്കൂളിലാണ് റോബോട്ടിനെ പുറത്തിറക്കിയത്. 2021 ലെ നീതി ആയോഗ് പദ്ധതിയായ അടൽ തിങ്കറിംഗ് ലാബ് പദ്ധതിയുടെ ഭാഗമായായിരുന്നു റോബോട്ടിനെ വികസിപ്പിച്ചത്.വിദ്യാഭ്യാസ മേഖലയെ പുനർനിർവിചിക്കുന്നതിന് എഐ റോബോട്ടുകൾക്കാകും. അധ്യാപകർക്ക് എല്ലാ സഹായങ്ങളും നൽകാൻ പ്രാപ്തിയുള്ളവയാണ് ഇത്തരം ബഹുഭാഷാ റോബോട്ടുകൾ. ഇന്ത്യൻ എഡ്ടെക് കമ്പനികൾക്ക് വലിയ നേട്ടമാകുന്നവയാകും ഇത്തരം റോബോട്ടുകൾ. പാഠ്യപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും തയ്യറാക്കുന്നതിനും വായനാ സാമഗ്രികൾ നിർദ്ദേശിക്കുന്നതിനുമൊക്കെ എഐ ഉപയോഗിക്കാനാകും.
വിദ്യാഭ്യാസ രംഗം മാറി മറിയും
സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എഐ റോബോട്ടുകൾ ഒരുപോലെ നേട്ടമാണ്. വിക്ഷിത് ഭാരത് 2047 പദ്ധതി പ്രകാരം യുവാക്കളുടെ നൈപുണ്യശേഷി വർധിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം സൃഷ്ടിക്കുനന്തിവനും വലിയ പ്രാധാന്യമുണ്ട് . ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമുള്ളത് 4 കോടിയിലധികം വിദ്യാർത്ഥികളാണ്. 1000-ലധികം സർവകലാശാലകളിലും 42000 കോളേജുകളുമുണ്ട്. എഐയു വരവ് വിദ്യാഭ്യാസ മേഖയെയും മാറ്റിമറിച്ചിട്ടുണ്ട്.പാഠ്യപദ്ധതി മുതൽ പരീക്ഷാ നടത്തിപ്പ് വരെ എല്ലാ മേഖലകളിലും കൈകടത്താൻ എഐ എത്തുകയാണ്.
ഗ്രേഡിംഗ് അസൈൻമെന്റുകൾ, ഹാജർ ട്രാക്കിംഗ്, വിദ്യാർത്ഥികളുടെ രേഖകൾ സൂക്ഷിക്കൽ തുടങ്ങിയ ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും എഐ ഉപയോഗിക്കാം. ഇന്ത്യൻ എഡ്‌ടെക് കമ്പനികൾക്കും എഐ എത്തുന്നത് ഏറെ സഹായകരമാണ്.