അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാര: 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി സപ്ലൈകോ

news image
Oct 30, 2025, 11:01 am GMT+0000 payyolionline.in

50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. നവംബർ ഒന്നു മുതലാണ് ഓഫറുകൾ ലഭ്യമായി തുടങ്ങുക. നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകും. ഇതിനൊപ്പം, സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്ക്ക് സബ്സിഡി ഇതര സാധനങ്ങൾ വാങ്ങിയാൽ ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭ്യമാകും.

250 കോടി രൂപ പ്രതിമാസ വിറ്റു വരവാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളും ആരംഭിക്കുമെന്ന് അറിയിച്ചു.ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരിയും നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe