അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പില്‍ കൊലപാതകം; മധ്യവയസ്കനെ സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന പ്രതി പിടിയില്‍

news image
Oct 15, 2025, 10:05 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം ചടയമംഗലത്ത് മധ്യവയസ്കൻ കൊല്ലപ്പെട്ടു. ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്.‌‌‌ ചടയമംഗലം ബിവറേജിന് സമീപം അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിലാണ് കൊലപാതകം നടന്നത്. പ്രതിയായ കരകുളം സ്വദേശി ദിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചാണ് നൗഷാദിനെ പ്രതി കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പ്രതി ദിജേഷ് കരകുളം സ്വദേശിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe