അടുത്ത ബ്ലോക്ക് ബസ്റ്ററുമായി മോഹൻലാൽ – തുടരും സിനിമയ്ക്ക് ഗംഭീര പോസിറ്റീവ് റിവ്യൂ

news image
Apr 25, 2025, 12:43 pm GMT+0000 payyolionline.in

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ചിത്രം ബ്ലോക്ബസ്റ്ററിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ‘എമ്പുരാനിൽ’ സ്റ്റൈലിഷ് മാസ് അവതാരമായ മോഹൻലാലിനെയാണ് ആഘോഷിച്ചതെങ്കിൽ ഈ സിനിമയിൽ വിന്റേജ്മോഹൻലാലിനെ കാണാം. മോഹൻലാൽ എന്ന പെർഫോമറെ ഒരുപാട് നാളുകൾക്കുശേഷം കാണാനായി എന്നാണ് പ്രേക്ഷക കമന്റുകൾ.

ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നു. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe