അടുപ്പിച്ച്‌ നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകള്‍ ഇന്നു തന്നെ നടത്തുക

news image
Jan 23, 2026, 8:07 am GMT+0000 payyolionline.in

അടുത്ത നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും എന്നതിനാല്‍ ഇടപാടുകള്‍ നടത്താനുള്ളവർ ഇന്നു തന്നെ നടത്തുക.ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ വരുന്നത്.

ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി.

25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.

അതിനാല്‍ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ല. എടിഎമ്മുകള്‍ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളില്‍ തടസ്സം നേരിട്ടേക്കാം. അതിനാല്‍ അത്യാവശ്യമുള്ള പണം ഇന്ന് തന്നെ എടുത്തുവയ്ക്കുന്നതാണ് നല്ലത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe