അതിതീവ്ര മഴ; നാളെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

news image
Jul 14, 2024, 1:26 pm GMT+0000 payyolionline.in

തൃശൂർ: കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആദ്യം കണ്ണൂരും പിന്നീട് കോഴിക്കോടും കാസർകോടും അവധി പ്രഖ്യാപിച്ചതിന് ശേഷം ഇപ്പോൾ രണ്ട് ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂർ, മലപ്പുറം കളക്ടർമാരാണ് ഏറ്റവും ഒടുവിലായി അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്തെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe