വിയ്യൂർ: പ്രദേശത്ത് പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് അരീക്കൽ താഴ തോട് കവിഞ്ഞൊഴുകി പത്തോളം വീടുകളിൽ വെള്ളം കയറി. തോടിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടാത്ത ഭാഗങ്ങളിലെ സമീപവാസികളുടെ വീടുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
തുടർന്ന് കക്കുളം പാടശേഖരത്തോടു ചേർന്നുള്ള ഷട്ടറുകൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ ഉയർത്തിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ലതീഷ്, ബിനീഷ്, സാരംഗ്, ഇന്ദ്രജിത്ത് എന്നിവരും കൗൺസിലർ അഡ്വ. പി.ടി. ഉമേന്ദ്രൻ, രജീഷ് വാഴവളപ്പിൽ, പ്രമോദ് രാരോത്ത്, ബിനു അരീക്കൽ തുടങ്ങിയവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
