അതിർത്തി മേഖലയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച് ബി എസ് എഫ്. ജമ്മു കശ്മീരിൽ ഭീകരർ നുഴഞ്ഞുകയറ്റത്തിനായി കാത്തിരിക്കുന്നുവെന്ന് ബി എസ്എഫ് സ്ഥിരീകരിച്ചു. ബങ്കറുകളിൽ 120 ഭീകരരുണ്ടെന്ന് ബി എസ് എഫ് സ്ഥിരീകരിച്ചു. ഭീകരക്ക് മുന്നറിയിപ്പുമായി സൈന്യവുമുണ്ട്. നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കും.
അതേസമയം, ദില്ലി സ്ഫോടന കേസിൽ അന്വേഷണം പുരോഗമിക്കുന്നു. ഡോക്ടർ ഷഹീനെ ജമ്മു കശ്മീരിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നേരത്തെ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ് അടക്കമുള്ള ഉപകരണങ്ങൾ എൻഐഎ കണ്ടെത്തിയിരുന്നു.കേസിലെ മുഖ്യ കണ്ണിയായ മുസമ്മിലിനെയും വരും ദിവസങ്ങളിൽ തെളിവെടുപ്പിനായി വിവിധയിടങ്ങളിൽ എത്തിക്കും. ഫരീദാബാദ് സംഘത്തിന് ഭീകര സംഘടനകളിൽ നിന്നും ലഭിച്ച സഹായങ്ങളും പരിശോധിച്ചു വരികയാണ്. കേസിലെ മുഖ്യ കണ്ണികളായ ഡോക്ടർ ഷഹീൻ, മുസമ്മിൽ എന്നിവരെ വിവിധ മേഖലകളിൽ എത്തിച്ചു തെളിവെടുപ്പ് തുടരും. ഫരീദാബാദ്, ലക്നൗ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഡോക്ടർ ഷഹീനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
