അധിക്ഷേപം, കലാപാഹ്വാനം; ട്വന്റി ട്വന്റി ചീഫ്‌ കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ കേസ്‌

news image
Jan 25, 2024, 12:45 pm GMT+0000 payyolionline.in

കൊച്ചി > ട്വന്റി ട്വന്റി ചീഫ്‌ കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ കേസ്‌ എടുത്തു. പി വി ശ്രീനിജിൻ എംഎൽഎയെ ജാതീയമായി അധിക്ഷേപിക്കുകയും, കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ്‌ കേസ്‌. പുത്തൻകുരിശ്‌ പൊലീസാണ്‌ കെസെടുത്തത്‌. ജാതീയമായി ആക്ഷേപിച്ചെന്ന് കാണിച്ച്‌ പി വി ശ്രീനിജിൻ എംഎൽഎയും പരാതി നൽകിയിട്ടുണ്ട്‌. മൂന്ന്‌ പരാതികളാണ്‌ സാബു എം ജേക്കബിനെതിരായി പുത്തൻകുരിശ്‌ പൊലീസിൽ നൽകിയിട്ടുള്ളത്‌.

കഴിഞ്ഞദിവസം നടന്ന പൂതൃക്ക പഞ്ചായത്തുതല ട്വന്‍റി 20 യോഗത്തിലെ പ്രസംഗത്തിനെതിരെയായിരുന്നു പരാതി. സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് സാബു എം ജേക്കബിനെതിരെ കേസെടുത്തത്. പി വി ശ്രീനിജിനെതിരായ ജന്തു പരാമർശം കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനമാണെന്നും എഫ്ഐആറിലുണ്ട്. പ്രസംഗത്തിൽ സാബു എം ജേക്കബ്, പി വി ശ്രീനിജിൻ എംഎൽഎയെ മോശക്കാരനാക്കി ഇകഴ്‌ത്തി സംസാരിച്ചെന്നും എഫ്ഐആറിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe