അനാശാസ്യകേന്ദ്രം നടത്തിപ്പ്‌: പൊലീസുകാർക്ക്‌ സസ്‌പെൻഷൻ

news image
Dec 27, 2024, 10:12 am GMT+0000 payyolionline.in

കൊച്ചി> കടവന്ത്രയിലെ അനാശാസ്യകേന്ദ്രം നടത്തിപ്പിൽ അറസ്റ്റിലായ പൊലീസുകാരെ സസ്‌പെൻഡ്‌ ചെയ്തു. എറണാകുളം സിറ്റി ഈസ്റ്റ്‌ ട്രാഫിക്‌ സ്‌റ്റേഷനിലെ എസ്‌സിപിഒ രമേഷ്‌, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്തത്‌. നഗരത്തിലെ അനാശാസ്യകേന്ദ്രത്തിൽ ഒക്‌ടോബറിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ ലോഡ്‌ജ്‌ ഉടമ ഉൾപ്പെടെ മൂന്നുപേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

തുടരന്വേഷണത്തിലാണ്‌ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പൊലീസുകാർക്കും പങ്കുണ്ടെന്ന്‌  കണ്ടെത്തിയത്‌. തുടർന്ന്‌ ഇരുവരെയും കഴിഞ്ഞ ചൊവ്വാഴ്‌ച കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എസ്‌സിപിഒ രമേഷ്‌ സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച്‌ കുറിപ്പിട്ടതിന്‌ അച്ചടക്കനടപടി നേരിട്ടയാളാണ്‌. ഇയാൾക്ക് ഒമ്പതുലക്ഷത്തോളം രൂപ അനാശാസ്യകേന്ദ്രം നടത്തിപ്പുകാർ നൽകിയതായുള്ള രേഖകളും പൊലീസിന്‌ ലഭിച്ചു. പിടിയിലായവരുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്‌. ജാമ്യത്തിൽ വിട്ട ഇരുവരെയും ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യും. അനാശാസ്യകേന്ദ്രം നടത്തിപ്പിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe