അനിൽ പത്തനംതിട്ടയിൽ പരിചിതനല്ല; താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആ​ഗ്രഹിച്ചിരുന്നു: പിസി ജോർജ്

news image
Mar 2, 2024, 3:16 pm GMT+0000 payyolionline.in

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട പട്ടിക പുറത്ത് വന്നതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആ​ഗ്രഹിച്ചിരുന്നുവെന്ന് പിസി ജോർജ് പ്രതികരിച്ചു. പത്തനംതിട്ടയിൽ അനിൽ ആന്റണി പരിചിതനല്ലെന്നും അനിലിനെ പരിചയപ്പെടുത്തിയെടുക്കണമെന്നും പിസി പറഞ്ഞു.

അതേ സമയം താൻ സ്ഥാനാർത്ഥിയാകുന്നതിനെ വെള്ളാപ്പള്ളിയും മകനും എതിർത്തു എന്നും പിസി ആരോപിച്ചു. എന്നാൽ പിസി ജോർജിന് അർഹ​മായ പരി​ഗണന നൽകുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. പിസി ജോർജിന്റെ പ്രസ്താവനയോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിഡിജെഎസ് രം​ഗത്ത് വന്നിട്ടുണ്ട്. തുഷാർ ജെപി നദ്ദയോട് നേരിട്ട് പരാതി അറിയിക്കുമെന്ന് ബിഡിജെഎസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe