അന്താരാഷ്ട്ര കലാകരകൗശല മേളയ്ക്ക് സർഗാലയിൽ ഇന്ന് തിരിതെളിയും

news image
Dec 22, 2024, 6:37 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാകാരകൗശല മേളക്ക്  ഇന്ന് തിരി തെളിയും . പന്ത്രണ്ടാമത് എഡിഷൻ വാർഷിക കലാ – കരകൗശലമേളയുടെ ഉദ്ഘാടനം വൈകിട്ട് ആറിന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷത വഹിക്കും . പി .ടി . ഉഷ എം.പി തീം വില്ലേജ് സോണിൻ്റെ ഉദ്ഘാടനവും  നിർവഹിക്കും .

 

 

 

ജനുവരി ആറുവരെ 18 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ പതിനഞ്ചിലേറെ  രാജ്യങ്ങളിൽ നിന്നായി വിവിധ കരകൗശല വിദഗ്ധർ ഒരുക്കിയ പവലിയനുകളും , ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്ന് മുന്നൂറുൽപ്പരം കരകൗശല വിദഗ്ധരുടെ വിവിധ പവലിയനുകളും തയ്യാറായിട്ടുണ്ട്  . നേപ്പാൾ ശ്രീലങ്ക , ബൾഗേറിയ ,  ജോർദാൻ , ഈജിപ്ത് , റഷ്യ , താജിക്കിസ്താൻ, തായ്‌ലൻഡ് , ഉസ്ബകിസ്ഥാൻ , ഉഗാണ്ട , കിർഗിസ്ഥാൻ , കസാക്കിസ്ഥാൻ , ലെബനോൺ , മെക്സിക്കോ , ഇറാൻ എന്നീ വിദേശരാജ്യങ്ങളുടെ വിവിധ സ്റ്റാളുകൾ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു . കൂടാതെ  കലാമേളകളോടപ്പം  400 അടി നീളത്തിലുള്ള അണ്ടർ വാട്ടർ ടണൽ മത്സ്യങ്ങളുടെ പ്രദർശനം , ടെറൈൻ വെഹിക്കിൾ തുടങ്ങി വിനോദ പ്രാധാന്യമുള്ള നിരവധി പുതുമകളാണ് ഇത്തവണത്തെ മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

 

 

രുചിയുടെ സകല വകഭേദങ്ങളും നുണയാൻ ഭക്ഷ്യമേളക്കായി 15 സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട് . പ്രവേശന നിരക്കായ 100 രൂപക്ക് പുറമേ പ്രീമിയം ടിക്കറ്റുകളും ഓൺലൈൻ ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട് . വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും പ്രത്യേക സന്ദർശക പാക്കേജുകളും ഏർപ്പെടുത്തിയിട്ടുണ്ട്  .  മേള വെള്ളിയാഴ്ച ആരംഭിച്ചെങ്കിലും ഔപചാരിക ഉദ്ഘാടനം ഞാറാഴ്ചയാണ് . സർഗാലയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സീനിയർ ജനറൽ മാനേജർ ടി കെ രാജേഷ് ,  ഡോ: സന്ദേശ്  ,  എസ് നിപിൻ ,  ആർ. അശ്വിൻ ,  വി . സൂരജ് എന്നിവർ പങ്കെടുത്തു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe