അപകടങ്ങൾ തുടർക്കഥയായി കുന്തിപ്പുഴ; മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തയാറാകാതെ അധികൃർ

news image
Apr 2, 2025, 7:58 am GMT+0000 payyolionline.in

പു​ലാ​മ​ന്തോ​ൾ: കു​ന്തി​പ്പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 16ന് ​മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി കി​ളി​ക്കു​ന്നു​കാ​വ് പാ​റ​ക്ക​ട​വി​ൽ മു​ങ്ങി മ​രി​ച്ചി​രു​ന്നു. ദു​ബൈ​യി​ൽ ജീ​വ​ന​ക്കാ​രാ​യ ഭാ​ര്യ​യും ഭ​ർ​ത്താ​വും കി​ളി​ക്കു​ന്ന് കാ​വി​ൽ ബ​ന്ധു​വീ​ട്ടി​ൽ വീ​ട് കൂ​ട​ൽ ച​ട​ങ്ങി​നെ​ത്തി​യ​താ​യി​രു​ന്നു.

അ​ന്നേ ദി​വ​സം ഉ​ച്ച​യോ​ടെ പു​ഴ കാ​ണാ​നെ​ത്തി തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ​നി​ന്ന് മു​ണ്ട് വാ​ങ്ങി പു​ഴ​യി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചി​റ​ങ്ങി​യ ആ​ളെ തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ പാ​റ​ക്ക​ട​വി​ൽ​നി​ന്ന് 200 മീ​റ്റ​ർ താ​ഴെ മു​ൾ​പ്പ​ട​ർ​പ്പി​ൽ കു​രു​ങ്ങി മ​രി​ച്ച നി​ല​യി​ൽ മീ​ൻ​പി​ടി​ക്കാ​നെ​ത്തി​യ​വ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യാ​ലും വേ​ണ്ട​പ്പെ​ട്ട അ​ധി​കൃ​ത​രും പൊ​തു​ജ​ന​ങ്ങ​ളും അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് പ​തി​വ്. കു​ന്തി​യി​ലെ ആ​ഴ​ങ്ങ​ളി​ൽ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും മ​റ്റും സ്ഥാ​പി​ക്കാ​നും അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe