അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പയ്യോളിയിലെ വ്യാപാരി അന്തരിച്ചു

news image
Jun 5, 2025, 5:22 am GMT+0000 payyolionline.in

പയ്യോളി :  അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പയ്യോളിയിലെ വ്യാപാരി അന്തരിച്ചു. പയ്യോളി സ്റ്റോർ പാർട്ണർ പെരിങ്ങത്തൂരിലെ തയ്യുള്ളതിൽ സുലൈമാൻ ആണ് മരിച്ചത്. ബൈക്ക് അപകടത്തെ തുടർന്ന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരിങ്ങത്തൂരിലെ പഴയകാല വ്യാപാരി തയ്യുള്ളതിൽ കുഞ്ഞബ്ദുള്ളയുടെയും പുല്ലൂക്കര യിലെ കൊല്ലത്തീൻ്റവിട നെബീസുവിൻ്റെയും മൂത്തപുത്രനാണ്. ഭാര്യ : മേനപ്രത്തെ തോയാട്ട് സുബൈദ. മക്കള്‍ :  സുഹൈൽ (കുവൈറ്റ്),ഫുആദ്, സുൽഫത്ത്, ഷാസ്മി.
മരുമക്കൾ: ജുവൈരിയ്യ, ഫാത്തിമ ഫസ്ന , ലത്തീഫ് (മത്തിപ്പറമ്പ്). സഹോദരങ്ങള്‍ :  ലത്തീഫ് (ഖത്തർ), നാസർ നീലസന്ദ്ര (ബാംഗ്ലൂർ  കെ എം സി സി ട്രഷറർ), റഹീം (ബാംഗ്ലൂർ).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe