അമിതചാർജ് ഈടാക്കിയ ഓട്ടോ റിക്ഷകൾക്കെതിരെ കേസെടുത്തു

news image
Jan 12, 2024, 2:27 pm GMT+0000 payyolionline.in

പെരുമ്പാവൂർ> അധിക ചാർജ് ഈടാക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടിയും ബോധവൽക്കരണ ക്ലാസും നടത്തി.നിയോജക മണ്ഡലത്തിൽ നടന്ന നവ കേരള സദസ്സിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനയും ബോധവൽക്കരണവും നടത്തിയത് . സ്ത്രീകളും ഇതര സംസ്ഥാന തൊഴിലാളികളും യാത്ര ചെയ്യുമ്പോൾഅധിക ചാർജ് ഈടാക്കുന്നു എന്നായിരുന്നു പരാതി.

പ്രധാന ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോറിക്ഷകൾക്കെല്ലാം ഫെയർ മീറ്റർ ഉള്ളതായും അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായുംകണ്ടെത്തി .നഗരത്തിൽ ചുറ്റിക്കറങ്ങി ഓടുന്ന ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ ഇല്ലാത്ത അഞ്ച് ഓട്ടോറിക്ഷകൾക്കെതിരെ കേസെടുത്തു.ജോയിന്റ് ആർ ടി ഒ എസ് അരവിന്ദൻ , എ എം വി മാരായ എസ് ഷിബു , പി ടി അയ്യപ്പദാസ്  എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe