അമിത്ഷായുടെ രാജരാജേശ്വര ക്ഷേത്ര ദർശനം: കണ്ണൂരിൽ നാളെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി

news image
Jul 11, 2025, 12:44 pm GMT+0000 payyolionline.in

കണ്ണൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് നാളെ വൈകുന്നേരം നാലുമണി മുതൽ ഏഴു മണിവരെ  പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എയർപോർട്ട് റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് ഭാഗത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

ഇതുപ്രകാരം കണ്ണൂരിൽ നിന്നും എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കൽ, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോവേണ്ടതാണ് തളിപ്പറമ്പിൽ നിന്നും എയർ പോർട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തളിപ്പറമ്പ്, ചിറവക്ക്, ധർമ്മശാല വഴി കണ്ണൂരിലേക്ക് പോകണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe