കാക്കനാട്: അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ്, ചെറുവാഹനങ്ങളെ വിറപ്പിച്ചു പായല്‍… ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കൊച്ചി നഗരത്തിലൂടെ സ്വകാര്യ കാറില്‍ സഞ്ചരിച്ചപ്പോള്‍ ഒരു ബസ് പോയ രീതിയാണിത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം കാറിലുണ്ടായിരുന്നയാള്‍ ഈ രംഗങ്ങളൊക്കെ ഫോണില്‍ പകര്‍ത്തി എറണാകുളം ആര്‍ടിഒ കെ.ആര്. സുരേഷിന് വാട്സാപ്പില്‍ അയച്ചു നല്കി. ഉടനടി കങ്ങരപ്പടി സ്വദേശിയായ ബസ് ഡ്രൈവറും ഉടമയുമായ റഹീമിന്റെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. ബസ് പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഎ ബോര്‍ഡിലേക്ക് ശുപാര്‍ശയും ചെയ്തുഎറണാകുളം ഭാഗത്തുനിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് സ്വകാര്യ കാറില്‍ യാത്രയിലായിരുന്നു മന്ത്രി. വാഹനത്തില്‍ കേരള സ്റ്റേറ്റ് ബോര്‍ഡോ പോലീസ് അകമ്പടിയോ ഇല്ലാതെയായിരുന്നു മന്ത്രിയുടെ യാത്ര. ഈ കാറിനുപിന്നാലെയെത്തിയ ബസ് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്തു. ശബ്ദം ഇരപ്പിച്ച് മുന്നിലുള്ള മറ്റ് ചെറുവാഹനങ്ങളെയും മാറ്റിച്ച് അമിതവേഗത്തില്‍ പാഞ്ഞു. ഈ ബസിന്റെ പിന്നാലെ മന്ത്രിയുടെ വണ്ടിയും പോയി. ഒന്നര കിലോമീറ്റര്‍ ദൂരം പിന്നിട്ട് ബസ് സ്റ്റോപ്പില്‍ ഒതുക്കിയപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡ്രൈവറോട് ‘തന്റെ ഡ്രൈവിങ് ലൈസന്‍സ് പോയിട്ടോ’യെന്ന് വിളിച്ചുപറഞ്ഞ് മന്ത്രി പോകുകയായിരുന്നു. ബസ് ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ലൈസന്‍സ് രണ്ടുമാസത്തേക്ക് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തത്.
- Home
- Latest News
- അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ്; കാറിന്റെ ഗ്ലാസ് താഴ്ത്തി ‘തന്റെ ലൈസന്‍സ് പോയെ’ന്ന് ഡ്രൈവറോട് മന്ത്രി
അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ്; കാറിന്റെ ഗ്ലാസ് താഴ്ത്തി ‘തന്റെ ലൈസന്‍സ് പോയെ’ന്ന് ഡ്രൈവറോട് മന്ത്രി
Share the news :

Oct 22, 2025, 8:26 am GMT+0000
payyolionline.in
തുലാവർഷം കലിതുള്ളിയ ഭീകര രാത്രി, ഒറ്റ രാത്രിയിൽ ഉരുൾപ്പൊട്ടിയത് 15 ഇടത്ത്, ഒന ..
ശക്തമായ മഴ ; നന്തി ടൗണിൽ വെള്ളക്കെട്ട് – വീഡിയോ
Related storeis
ശക്തമായ മഴ ; നന്തി ടൗണിൽ വെള്ളക്കെട്ട് – വീഡിയോ
Oct 22, 2025, 9:59 am GMT+0000
തുലാവർഷം കലിതുള്ളിയ ഭീകര രാത്രി, ഒറ്റ രാത്രിയിൽ ഉരുൾപ്പൊട്ടിയത് 15 ...
Oct 22, 2025, 8:20 am GMT+0000
ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്...
Oct 22, 2025, 8:09 am GMT+0000
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 100 മീറ്ററിൽ...
Oct 22, 2025, 7:49 am GMT+0000
ഗുരുവായൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊള്ളപ്പലിശക്കാരുട...
Oct 22, 2025, 7:19 am GMT+0000
പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി: നാളെ ബഹുജന കൺവെൻഷൻ
Oct 22, 2025, 7:14 am GMT+0000
More from this section
ആലപ്പുഴയിൽ യുവതിയെ കാണാനില്ല; പരാതി നൽകിയത് മട്ടാഞ്ചേരിയിൽ പൊലീസുകാ...
Oct 22, 2025, 6:35 am GMT+0000
കറുപ്പുടുത്ത് പതിനെട്ടാം പടി ചവിട്ടി ദർശനം; രാഷ്ട്രപതി ദ്രൗപതി മുര്...
Oct 22, 2025, 6:29 am GMT+0000
പേരാമ്പ്രയിൽ നടുക്കുന്ന സംഭവം; മറ്റാരുമില്ലാത്ത ഉച്ച സമയത്ത് വീട്ടി...
Oct 22, 2025, 5:18 am GMT+0000
ചേമഞ്ചേരി ആറ്റപ്പുറത്ത് നാണിഅമ്മ അന്തരിച്ചു
Oct 22, 2025, 4:57 am GMT+0000
പറമ്പിലേക്ക് പാമ്പ് കയറിയെന്ന് പറഞ്ഞ് വീട്ടിലേക്കെത്തി, വിവരമറിഞ്ഞ്...
Oct 22, 2025, 4:52 am GMT+0000
‘ആരോഗ്യ ശുചിത്വ പരിശോധന’: പയ്യോളിയിൽ നിരവധി സ്ഥാപനങ്ങൾക...
Oct 21, 2025, 3:44 pm GMT+0000
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമ ശനിയാഴ്ച കാണുമെന്ന് ഹ...
Oct 21, 2025, 1:40 pm GMT+0000
അതിതീവ്ര മഴ, സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...
Oct 21, 2025, 1:18 pm GMT+0000
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു; വൻ സംഘര്‍ഷം, എസ്പി...
Oct 21, 2025, 12:43 pm GMT+0000
കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവം; സിപിഎം വനിതാ നേതാവ...
Oct 21, 2025, 12:06 pm GMT+0000
അയൺ ഗുളികകൾ മത്സരിച്ച് കഴിച്ചു, കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ...
Oct 21, 2025, 11:31 am GMT+0000
സമയം ഉച്ചക്ക് 1 മണി, നിലമ്പൂരിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ പൊലീസിന്...
Oct 21, 2025, 11:16 am GMT+0000
പയ്യന്നൂരിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു; പ്രഭാത ഭക്ഷണം കഴിക്കുന്നത...
Oct 21, 2025, 11:00 am GMT+0000
ആരോഗ്യകേരളത്തില്‍ പുതിയ ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം
Oct 21, 2025, 10:46 am GMT+0000
സ്വർണവില വീണു; രാവിലെ റെക്കോർഡിട്ടു, ഉച്ചയ്ക്ക് കുത്തനെ കുറഞ്ഞു
Oct 21, 2025, 10:34 am GMT+0000